
കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് കണ്ണൂർ കാര്യാലയത്തിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹത്തിൽനിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാൾ ഉടമ പി.വി. വത്സരാജ് മൊത്തമായി ടിക്കറ്റ് വാങ്ങിയിരുന്നു. വത്സരാജിന്റെ തളിപ്പറമ്പ് ടൗണിലുള്ള തമ്പുരാൻ ലോട്ടറി വില്പന കേന്ദ്രത്തിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.
കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും മുത്തു ഏജൻസിയിലൂടെ അനീഷ് വിറ്റ ടിക്കറ്റിനായിരുന്നു. 2025 ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനത്തുക 20 കോടി രൂപയായിരുന്നു. അതിന് മുൻപും ബമ്പർ തിരഞ്ഞെടുപ്പിൽ ഒരു കോടി സമ്മാനം മുത്തു ഏജൻസിയിലൂടെ ലഭിച്ചിട്ടുണ്ട്. 18 വർഷമായി ലോട്ടറി കച്ചവടം നടത്തുകയാണ് അനീഷ്.
ഏജൻസി കമ്മീഷൻ മൂന്ന് കോടി രൂപയും നികുതി ഇനത്തിൽ നല്‍കേണ്ട 10.53 കോടിയും കഴിച്ച് 16.47 കോടി രൂപ സമ്മാനർഹന് കിട്ടും.
Published: 26 Sept 2026, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented