തൊടുപുഴ: തൊണ്ണൂറിന്റെ നിറവിലും പരിസ്ഥിതിയോടും കൃഷിയോടുമുള്ള തൻ്റെ അടങ്ങാത്ത സ്നേഹം വീണ്ടും തെളിയിച്ച് മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി. മാരാമൺ സമഷ്ടിയിലെ തോട്ടത്തിൽ നട്ടുപിടിപ്പിക്കാനായി അപൂർവ്വ ഇനത്തിൽപ്പെട്ട 'മുട്ടിപ്പഴ'ത്തിൻ്റെ തൈ തേടി അദ്ദേഹം ഇടുക്കി വണ്ണപ്പുറത്ത് എത്തി.

To advertise here,

വണ്ണപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയായ 'റെഡ് ഗ്രോവ് ഫാമി'ൽ മുട്ടിപ്പഴം വിജയകരമായി നട്ടുവളർത്തുന്നുണ്ടെന്ന വാർത്ത അറിഞ്ഞാണ് തിരുമേനി ഹൈറേഞ്ചിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മുട്ടിപ്പഴത്തിന്റെ സംരക്ഷണത്തിനും വ്യാപനത്തിനുമായി സജീവമായി രംഗത്തുള്ള കൃഷിഇടമാണ് വണ്ണപ്പുറത്തെ റെഡ് ഗ്രോവ് ഫാം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ബോട്ടണി വിഭാഗം മുൻ അധ്യാപകൻ കൂടിയായ കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം മുൻനിർത്തി 'ഹരിത മെത്രാപ്പോലീത്ത' എന്നാണ് അറിയപ്പെടുന്നത്.

 

പശ്ചിമഘട്ടത്തിലെ വനങ്ങളിൽ മാത്രം സാധാരണയായി കണ്ടുവരുന്നതും, വിറ്റാമിൻ സിയും ആൻ്റിഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയിട്ടുള്ളതുമായ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ് മുട്ടിപ്പഴം