തിരുവനന്തപുരം: ജാതി അധിക്ഷേപക്കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിലാണ് ഹാജരായത്.  ഹൈക്കോടതി നിർദേശത്തെ തുടര്‍ന്നാണിത്.

To advertise here,

നർത്തകനും നടനുമായ ഡോ. ആർഎൽവി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നായിരുന്നു കലാമണ്ഡലം സത്യഭാമക്കെതിരെ ജാതിയധിക്ഷേപ കേസെടുത്തത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

പരാതിക്കാരനെതിരേ ജാതി അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ഹർജിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് സ്ഥാപിക്കാൻ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനു കഴിഞ്ഞു എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ബാബു മുൻകൂർ ജാമ്യം നിഷേധിച്ചത്. എന്നാൽ, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീയാണെന്നതും കണക്കിലെടുത്ത് ഹർജിക്കാരിയോട് ഒരാഴ്ചയ്ക്കുള്ളിൽ നെടുമങ്ങാട് പ്രത്യേക കോടതി മുൻപാകെ കീഴടങ്ങാനും നിർദേശിക്കുകയായിരുന്നു. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.