കട്ടപ്പന(ഇടുക്കി): വള്ളക്കടവ് കണ്ണമുണ്ടപ്പടിയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. തുടര്‍ന്ന് കാറില്‍ കട്ടപ്പന പോലീസ് പരിശോധന നടത്തിയപ്പോള്‍ 1.5 ലക്ഷം രൂപയും കോട്ടും ടൈയും കണ്ടെത്തി.

To advertise here,

വാഗമണ്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാറില്‍നിന്ന് ഇറങ്ങി ഏലത്തോട്ടത്തിലേക്ക് ഓടിയ ആളെ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വിവാഹ ആവശ്യത്തിന് കട്ടപ്പനയില്‍ വന്ന് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് സൂചന. ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.