മുണ്ടക്കയം (കോട്ടയം):  മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലക(46)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ചേനപ്പാടി ഇടയാറ്റ്കാവ് കടവിൽ കണ്ടെത്തിയത്.  

To advertise here,

ചൊവ്വാഴ്ച മൂന്നോടെയായിരുന്നു തിലകൻ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന സമയത്ത് ആറ്റിൽ ഇറങ്ങിയപോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.