തിരുവനന്തപുരം: കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും എല്ലാ ആളുകൾക്കും അഭിപ്രായംപറയാൻ അവസരമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ശൈലിയല്ല കോൺഗ്രസ് പിന്തുടരുന്നത്. ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം അന്തിമ തീരുമാനങ്ങളുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മതിയായ ചർച്ചകളില്ലാതെ, ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആക്ഷേപത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചർച്ചചെയ്ത് യോജിച്ച തീരുമാനത്തിലെത്തുകയെന്നതാണ് കോൺഗ്രസ് ശൈലി. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളും അവ പറയാൻ അവസരങ്ങളുമുണ്ടാവും. ജനാധിപത്യ പാർട്ടിയെന്നനിലയിൽ അഭിപ്രായങ്ങളെല്ലാം മാനിച്ച്, യോജിച്ചാണ് കോൺഗ്രസ് അന്തിമ തീരുമാനമെടുക്കുക. അതാണ് പാർട്ടി ശൈലി. അങ്ങനെയാണ് കഴിഞ്ഞദിവസം അന്തിമതീരുമാനം കൈക്കൊണ്ടതും. ഉള്ളവരെ എ.കെ.ജി. സെന്ററിൽ വിളിച്ചുകൂട്ടി തന്റെ അഭിപ്രായം പറയുകയും ബാക്കിയുള്ളവർ അത് ശിരസ്സാവഹിക്കുകയും ചെയ്യുന്ന എൽ.ഡി.എഫ്. മുഖ്യമന്ത്രിയുടെ ശൈലിയല്ല തങ്ങളുടേതെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിൽ ഏകപക്ഷീയമായി കൈക്കൊള്ളുന്ന ശൈലിയല്ല ഉള്ളതെന്നും അത് ശരിയല്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കി. എല്ലാവരുമായി കൂടിയാലോചനകൾ നടത്തി മുന്നോട്ടുപോവാനാണ് ശ്രമിക്കുന്നത്. ആർക്കും നിയമത്തിന്റെ പരിധി ലംഘിച്ചുപോവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Home Minister Ramesh Chennithala states Congress is a democratic party where everyone can voice their opinions., Denies allegations of unilateral decision-making within the front.
Published: 19 Nov 2026, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented