
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിക്ക് നേരെ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സ്ഥലത്ത് മതിയായ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ആരോപിച്ചു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. ഇതിന്റെ തുടച്ചയെന്നോണമാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിക്ക് മുമ്പിൽ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടുന്ന സാഹചര്യവും ഉണ്ടായി. മന്ത്രിയായി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ വേണ്ടി വസതിയിൽ നിന്ന് പുറപ്പെട്ടതായിരുന്നു വി ശിവൻകുട്ടി. ഉടൻ തന്നെ കെ.എസ്.യു. പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നത് ഒരു പോലീസ് ജീപ്പ് മാത്രമായിരുന്നു. ഇതിലുള്ള പോലീസുകാർ ഇറങ്ങി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രവർത്തകരെത്തി വാഹനം തടയുകയായിരുന്നു. എന്നാൽ ആർക്കും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ പ്രതിഷേധിക്കട്ടെ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനും കൂട്ടാക്കിയില്ല.
പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നുമില്ല. അത്തരത്തിൽ സംശയമുള്ളവർ അത് തെളിയിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ചായിരിക്കും ചർച്ച.
Content Highlights: black flag protest against education minister v sivankutty
Published: 23 Jun 2024, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented