തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി അടക്കം കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ പേരുമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖയാണെന്ന് അവകാശപ്പെട്ടാണ് ഷോൺ ജോർജ് ഇത് പുറത്തുവിട്ടത്.
മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ച് ലക്ഷം രൂപ നൽകിയെന്നാണ് രേഖയിൽ പറയുന്നത്. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ അടക്കം ഇടത്-വലത് നേതൃനിരയിലെ പലരുടെയും പേരുകൾ പുറത്തുവിട്ട പട്ടികയിലുണ്ട്. ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പ് എന്ന നിലയിലാണ് ഡയറിക്കുറിപ്പ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് പറയുന്നു.
പുറത്തുവന്ന ഡയറി കുറിപ്പിന്റെ ആധികാരികത വ്യക്തമാക്കാൻ ഷോൺ ജോർജ് തയ്യാറായില്ല. തനിക്ക് മറ്റൊരു ഓൺലൈൻ മാധ്യമത്തിന്റെ പക്കൽനിന്നാണ് രേഖ ലഭിച്ചതെന്നാണ് ഷോൺ ജോർജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
എന്നാൽ ഇടത്-വലത് നേതാക്കളെ കൂടാതെ ചില ബിജെപി നേതാക്കളുടെ പേരുകളും ഉണ്ടെന്ന സൂചനകളുമുണ്ട്. എന്നാൽ ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ ബിജെപി നേതാക്കൾ ആരുടെയും പേരുകൾ ഉൾപ്പെടുന്നില്ല.
Published: 24 Sept 2026, 12:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented