നിലമ്പൂര്‍: എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ച വഴിക്കടവ് സ്വദേശി ഫൈസലിനെ എടക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
എടക്കരയില്‍ എല്‍ഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുനേരേ ഫൈസല്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി വേദിയില്‍നിന്നിറങ്ങി വാഹനത്തില്‍ കയറിയതിന് പിന്നാലെയായിരുന്നു സംഭവം. ഇതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും ഓടിക്കൂടി. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നുമാണ് ഫൈസലിന്റെ മൊഴി. ഇയാള്‍ക്കെതിരേ കലാപശ്രമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: A man protested against Kerala CM Pinarayi Vijayan in Edakkara, showing a black flag
Published: 14 Jun 2025, 09:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented