ന്യൂഡൽഹി: തനിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് മിഠായി നൽകി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ആരായിൽ നടന്ന റാലിക്കിടയിലാണ് യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ കരിങ്കൊടി വീശിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമർശങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ ചിലർ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. വാഹനം നിർത്തി പ്രവർത്തകർക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുൽ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ ചിലർ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിൻ്റെ അമ്മയെയും അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നാണ് ആരോപണം. പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച അധിക്ഷേപകരമായ ഭാഷയെ ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ആരായിൽ 'വോട്ടർ അധികാർ യാത്ര'യുടെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെ, വോട്ടർ പട്ടിക പുതുക്കൽ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ വിമർശിച്ചു. ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് 'വോട്ട് ചോരി'യിൽ (വോട്ട് മോഷണത്തിൽ) ഏർപ്പെടുകയാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകൾ മോഷ്ടിക്കുന്നതിൽ എൻഡിഎ സർക്കാർ വിജയിച്ചു. എന്നാൽ ബിഹാറിൽ ഒരു വോട്ട് പോലും മോഷ്ടിക്കാൻ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അനുവദിക്കില്ല. രാഹുൽ പറഞ്ഞു.
Content Highlights: Congress leader Rahul Gandhi offered candy to BJYM protesters waving black flags
Published: 30 Aug 2025, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented