മട്ടന്നൂർ: മൂന്നാംതവണ അധികാരത്തിൽ വന്നാൽ സി.പി.എം. തകർന്നുപോകുമെന്ന വാദം കൗതുകകരമാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ 25 വർഷം എം.എൽ.എയായവരും 35 വർഷം എം.പി.യായവരും ഭരണത്തിൽനിന്ന് ഇറങ്ങുകയേയില്ല എന്നു പറഞ്ഞുകൊണ്ട് ഡൽഹിയിൽ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. അവർക്കാർക്കുമില്ലാത്ത അഹങ്കാരം എൽ.ഡി.എഫിലെ പ്രവർത്തകർക്കും എം.എൽ.എ.മാർക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

To advertise here,

എൽ.ഡി.എഫിനെ താഴെയിറക്കിയിട്ട് 650-ലധികം എം.പി.മാരെയും എം.എൽ.എ.മാരെയും ബി.ജെ.പി.ക്ക് സംഭാവന ചെയ്ത പാർട്ടിയെയും മുന്നണിയെയും അധികാരത്തിലേറ്റൂവെന്നാണ് ചില എഴുത്തുകാർ ആവശ്യപ്പെടുന്നത്. എന്ത് കാഴ്ചപ്പാടിലാണ് ഇവർ ഇത് മുന്നോട്ടുവെക്കുന്നതെന്ന് അറിയില്ല. സൂപ്പർഫാസ്റ്റ് ബസിനെ താഴെയിറക്കി കട്ടപ്പുറത്തുള്ള ബസ് ഓടിക്കാൻ ശ്രമിക്കുന്നത് പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാർഥി വി.കെ. സനോജിന് കെട്ടിവെക്കാനുള്ള തുക ബെന്യാമിൻ കൈമാറി.