കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച കൊല്ലത്തെത്തും. ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ മാർഗം എത്തുന്ന അമിത് ഷാ 1.45 മുതൽ 3.30 വരെ കുണ്ടറ മുളവനയിലെ പവിത്രം കൺെവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് 'സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി) ' പരിപാടിയിൽ പങ്കെടുക്കും.
ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. പിന്നീടു മാതാ അമൃതാനന്ദമയി മഠത്തിലേക്ക് തിരിക്കും.
ഗതാഗത നിയന്ത്രണം
കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം നഗരത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മടങ്ങിപ്പോകുന്നതുവരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം തുടരും.
കൊല്ലം ആശ്രാമം മൈതാനത്തുനിന്നും കടപ്പാക്കട, കല്ലുംതാഴം കരിക്കോട്, കേരളപുരം, ഇളമ്പള്ളൂർ, കുണ്ടറ മുക്കട, ആശുപത്രി മുക്ക്, പള്ളിമുക്ക്, പുന്നത്തടം, മുളവന പവിത്രം കൺെവൻഷൻ സെന്റർവരെയുള്ള റോഡിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഇരുവശത്തേക്കും വാഹനഗതാഗതം അനുവദിക്കില്ല.
വൈകീട്ട് നാലോടെ ആശ്രാമം ഹെലിപ്പാഡിൽനിന്നു ഹെലികോപ്ടറിൽ വള്ളിക്കാവ് ആശ്രമത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി വൈകീട്ട് 5.45 വരെ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും.
Content Highlights: Union Home Minister Amit Shah visits Kollam on Saturday., Inaugurates women's cooperative initiative 'Sahkar Se Samriddhi' in Kundara Mulavana., Traffic restrictions imposed in Kollam city and surrounding roads from 1:30 PM to 3:30 PM., Visits Mata Amritanandamayi Ashram in Vallikavu for birthday celebrations.
Published: 26 Sept 2026, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented