തിരുവനന്തപുരം: ലോകകേരളസഭയുടെ അഞ്ചുസമ്മേളനങ്ങളിലൂടെ അറുനൂറോളം നിർദേശങ്ങൾ സർക്കാരിനുമുന്നിൽ വന്നെങ്കിലും നടപ്പായത് ഏതാനും ചില തീരുമാനങ്ങൾ മാത്രം. അതും ഇത്തരമൊരു സമ്മേളനം ചേരാതെതന്നെ തീരുമാനിക്കാവുന്നവ. 20-ൽ താഴെമാത്രം നിർദേശങ്ങൾ നടപ്പായെന്നാണ് നോർക്കയുടെ കണക്ക്.

To advertise here,

പ്രവാസികളുടെ നിക്ഷേപം സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക, പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ഒട്ടേറെ ലക്ഷ്യങ്ങൾ മുൻനിർത്തി തുടങ്ങിയ സഭ പ്രവാസികളുടെ കൂട്ടായ്മയായെങ്കിലും ലക്ഷ്യത്തിലെത്തിയോയെന്ന ചോദ്യമാണ് ഉയരുന്നത്.

ലോകകേരളസഭ ഇനിയില്ലെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ്. സർക്കാർ ലോകകേരളസഭാ സെക്രട്ടേറിയേറ്റ് പിരിച്ചുവിട്ടിരുന്നു. സ്‌പോൺസർമാരാണ് ചെലവുവഹിച്ചതെന്നാണ് മുൻസർക്കാർ പറഞ്ഞിരുന്നത്.

ലോകകേരളസഭപ്രതിനിധികൾചെലവ്ശുപാർശ
ഒന്നാം സമ്മേളനം1982,03,21,861100-150
രണ്ടാം സമ്മേളനം2491,21,68,733100-150
മൂന്നാം സമ്മേളനം2901,14,49,53380
നാലാം സമ്മേളനം28437,86,691100-125
അഞ്ചാംസമ്മേളനം34647,76,467153

നടപ്പായ പ്രധാന ശുപാർശകൾ

സംസ്ഥാനപുരോഗതിക്കും തൊഴിലവസരങ്ങൾക്കും പ്രവാസിനിക്ഷേപം സ്വീകരിക്കാൻ മുഖ്യമന്ത്രി ചെയർമാനായി ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് രൂപവത്കരിച്ചു. ആദ്യസംരംഭമായി റെസ്റ്റോപ്പ് എന്നപേരിൽ എസ്.പി.വി. നിലവിൽവന്നു. പ്രഥമസംരംഭം കാസർകോട്

പ്രവാസി ക്ഷേമവികസന സഹകരണസംഘം പ്രവർത്തനം തുടങ്ങി

വനിതകളുടെ വിദേശകുടിയേറ്റം സുരക്ഷിതമാക്കാൻ ബോധവത്കരണത്തിനും പരാതികേൾക്കാനും നോർക്കയിൽ എൻ.ആർ.കെ. വനിതാസെൽ

കുടിയേറ്റമേഖലയിൽ ശാസ്ത്രീയപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനും നയരൂപവത്കരണ വിവരങ്ങൾ ലഭ്യമാക്കാനും സി.ഡി.എസിൽ അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം

പ്രവാസികൾക്ക് അനുകാലിക പ്രസിദ്ധീകരണം 'ലോകമലയാളം'

ജില്ലകളിൽ കളക്ടർ ചെയർമാനായി പ്രവാസി പരിഹാര കമ്മിറ്റി

റവന്യൂസംബന്ധമായ പരാതി തീർപ്പാക്കാൻ പ്രവാസിമിത്രം പോർട്ടൽ.