കോഴിക്കോട്: കാരശ്ശേരി മലാംകുന്നില്‍ മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മലാംകുന്ന് സ്വദേശി ആകസ്മിത് ( 24 ) ആണ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

To advertise here,

മുക്കം ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് റസ്‌ക്യു നെറ്റ് ഉപയോഗിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തലയ്ക്കുള്‍പ്പടെ പരിക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയ യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പുറത്തെടുത്ത യുവാവ്, മുകളിലെത്തിയപ്പോള്‍ വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി.