തിരൂർ: സെൻട്രൽ ജങ്ഷനിലെ വൈദ്യുതി ട്രാൻസ്‌ഫോർമറിന് തീപ്പിടിച്ചു. സമയോചിതമായി വഴിയാത്രക്കാർ ഇടപെട്ട് തീയണച്ചതോടെ വൻദുരന്തം ഒഴിവായി. ട്രാൻസ്‌ഫോർമറിന് സമീപത്തായി നിരവധി കടകൾ ഉണ്ടായിരുന്നു.
ട്രാൻസ്‌ഫോർമറിൽനിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയർ റെസ്ക്യൂ ഓഫീസർ ഗിരീഷ്, ഫയർ റെസ്ക്യൂ ഓഫീസർ രതീഷ്, ഫയർ റെസ്ക്യൂ ഓഫീസർ അമൽ, ഫയർ റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സന്ദീപ്, ഹോംഗാർഡ് മുരളി എന്നിവർ ഉടനെ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights: Fire incident occurred at Tirur Central Junction transformer., Quick intervention by bystanders prevented the fire from spreading to nearby shops., Fire and Rescue department successfully controlled the situation., KSEB officials conducted an immediate site inspection.
Published: 17 Jun 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented