അമ്പലപ്പുഴ: പുറംകടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിലെ രക്ഷാബോട്ട് ആലപ്പുഴ പുന്നപ്ര വാടയ്ക്കൽ തീരത്തടിഞ്ഞു. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് വാടയ്ക്കൽ അറപ്പപ്പൊഴിക്ക് സമീപം വാൻ ഹായ് 503 സിംഗപ്പൂർ എന്ന് രേഖപ്പെടുത്തിയ ബോട്ട് അടിഞ്ഞത്. തിരമാലകൾ ശക്തമായതിനാൽ ഇത് ഒഴുകിപോകാനുള്ള സാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലീസ് മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബോട്ട് വടം ഉപയോഗിച്ച് സമീപത്തെ മരങ്ങളിൽ കെട്ടിയിട്ടു. ലൈഫ് ജാക്കറ്റുകളും മരുന്നുമാണ് ബോട്ടിലുണ്ടായിരുന്നത്.

To advertise here,