
ആലപ്പുഴ: ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുയുവാക്കള്‍ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ അനന്തു (21), കരൂര്‍ അനില്‍കുമാറിന്റെ മകന് അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദേശീയപാതയില്‍ പുന്നപ്ര-കളത്തട്ട് ജങ്ഷന് സമീപമായിരുന്നു അപകടം.
ഗ്യാസ് കയറ്റിവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ഇ.ബി. സബ് സ്റ്റേഷന് സമീപമാണ് അപകടം. ദേശീയപാതയിലൂടെ വരികയായിരുന്ന ലോറിയുമായാണ് ഇടറോഡില്‍നിന്ന് കയറിയ ബൈക്ക് ഇടിച്ചത്. ബൈക്ക് ലോറിക്കടിയിലേക്ക് കയറിപ്പോയി. ലോറി അമിതവേഗത്തിലായിരുന്നവെന്നാണ് വിവരം. ബൈക്കില്‍ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്.
സ്ഥലത്തെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ യുവാക്കളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൂന്നാമന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Content Highlights: alappuzha bike lpg tanker lorry accident two youth died
Published: 25 Jun 2023, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented