
ടയർ പൊട്ടിയതിനെത്തുടർന്ന് നെടുമ്പാശ്ശേരിയില്‍ ലാൻഡിങ് നടത്തിയ വിമാനം, സംഭവം വിശദീകരിക്കുന്ന യാത്രിക
കൊച്ചി: ടയർ പൊട്ടിയതിനു പിന്നാലെ നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയ ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ കോഴിക്കോട്ടെത്തിക്കാൻ നീക്കം. മൂന്ന് ബസുകളിലായി റോഡുമാര്‍ഗമാണ് കരിപ്പൂരിലെത്തിക്കുക.
ജിദ്ദയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെത്തുന്നതിന് തൊട്ടുമുന്നെയാണ് ലാന്‍ഡിങ് സംബന്ധിച്ച വിവരം നല്‍കിയത്. റണ്‍വേയ്ക്ക് പുറത്താണ് ലാന്‍ഡ് ചെയ്തത്. ജിദ്ദയില്‍നിന്നേ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പായിരുന്നെന്നും ചോദിച്ചപ്പോള്‍ സാധാരണ ഗതിയിലുള്ള ശബ്ദമാണെന്ന് പറയുകയായിരുന്നെന്നും വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ വ്യക്തമാക്കി. ലാന്‍ഡിങ്ങിനിടെ അഗ്നിശമന സേനയും പോലീസുമെല്ലാം തന്നെ തയ്യാറായി നില്‍പ്പുണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
കൊച്ചിയില്‍നിന്ന് കരിപ്പൂരിലേക്ക് വിമാനത്തിലെത്തിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ബസ്സാണ് അനുവദിച്ചത്. കൊച്ചിയില്‍ ലാന്‍ഡിങ് നടത്തുന്ന വിവരം അറിയിച്ച സമയത്തുതന്നെ കരിപ്പൂരിലേക്ക് വേറെ വിമാനത്തില്‍ യാത്രചെയ്യാം എന്ന കാര്യവും അറിയിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ബസ്സാണ് അനുവദിച്ചതെന്നും യാത്രക്കാര്‍ പറയുന്നു. ജിദ്ദയില്‍വെച്ച് ടയര്‍ പൊട്ടിയ ഉടന്‍തന്നെ യാത്ര നിര്‍ത്തിവയ്ക്കണമായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
Content Highlights: Air India Express Emergency Landing at Nedumbassery: Passengers to be Transported to Kozhikode by Road
Published: 18 Dec 2025, 12:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented