മാനന്തവാടി: അമ്മ മരിച്ചതിനെ തുടർന്ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും (ഓനിച്ചൻ) പരേതയായ മേരിയുടെയും മകനായ ദീപു ജോൺ (33) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 7.45-ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് എൽ.എഫ്. സ്കൂൾ കവല ഭാഗത്തേക്ക് ബുള്ളറ്റിൽ വരികയായിരുന്നു ദീപു. ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിനു മുന്നിൽവെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിൽ നിന്ന് തെറിച്ചുപോയ ഇദ്ദേഹം എതിരേ വരികയായിരുന്ന റിക്കവറി വാഹനത്തിനടിയിൽപ്പെടുകയും തലയ്ക്ക് സാരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ ജീവൻനഷ്ടപ്പെടുകയുമായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ദീപുവിന്റെ മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു കുട്ടിയുണ്ട്. സഹോദരി: ദിവ്യ ജോൺ.
Published: 26 Sept 2026, 09:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented