
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി. സക്സേന. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്സേനയുടെ പ്രതികരണം.
ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ലഫ്. ഗവര്‍ണറുടെ പ്രതികരണം. 'ജയിലിനുള്ളില്‍വെച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെ'ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളില്‍ ചോദ്യംചെയ്യലിനായി മാര്‍ച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്.
ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരവേ കെജ്രിവാള് ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത് കെട്ടടങ്ങുംമുമ്പ് തന്നെ കെജ്രിവാള് അടുത്ത ഉത്തരവും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്നന്റ് ജനറല്‍ പറഞ്ഞിരിക്കുന്നത്.
Content Highlights: will not allow arvind kejrival to run delhi government from jail says delhi lg vk saxena
Published: 27 Mar 2024, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented