ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രക്കാരോടുള്ള പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ഒരു ദിവസം ഇന്‍ഡിഗോ ജീവനക്കാരെ തന്റെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചേക്കാമെന്നും എന്നാല്‍ മേശ ഒരുക്കി ഭക്ഷണം തയ്യാറാകുന്നതുവരെ അവരെ പുറത്ത് കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഹര്‍ഷ ഭോഗ്ലെ തമാശരൂപേണ പറഞ്ഞു. മോശം പെരുമാറ്റം എന്ന ഹാഷ്ടാഗോടെയാണ് ഹര്‍ഷ ഭോഗ്ലെ ഇന്‍ഡിഗോയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അതേ സമയം തനിക്ക് ഇന്‍ഡിഗോയില്‍നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം എന്താണെന്ന് ഹര്‍ഷ ഭോഗ്ലെ വെളിപ്പെടുത്തിയിട്ടില്ല. പുറപ്പെടേണ്ട സമയമായിട്ടും വിമാനത്തിനായി കാത്തിരിക്കേണ്ടി വന്നതാണ് അദ്ദേഹത്തെ നിരാശപ്പെടുത്തയതെന്നാണ് സൂചന.
പരിഹാസ രൂപേണെയുള്ള അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മറുപടിയുമായി എത്തിയിട്ടുണ്ട്. 'വീല്‍ചെയര്‍ ഉപയോഗിക്കുന്നവരെ വിമാനത്തില്‍ കയറ്റാന്‍ ഞങ്ങളുടെ ടീം സഹായിച്ചതിനാല്‍ നിങ്ങള്‍ അനുഭവിച്ച ചെറിയ കാത്തിരിപ്പിന് ഞങ്ങള്‍ ഖേദിക്കുന്നു
മിസ്റ്റര്‍ ഭോഗ്ലെ, ഞങ്ങളോട് സംസാരിക്കാനും നിങ്ങളുടെ അനുഭവം പങ്കുവെക്കാനും സമയം ചെലവഴിച്ചതിന് ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്. 'വീല്‍ചെയര്‍ ഉപയോഗിക്കുന്നവരെ വിമാനത്തില്‍ കയറാന്‍ ഞങ്ങളുടെ ടീം സഹായിച്ചതിനാല്‍ നിങ്ങള്‍ അനുഭവിച്ച ചെറിയ കാത്തിരിപ്പിന് ഞങ്ങള്‍ ഖേദിക്കുന്നു' എന്നാണ് ഇന്‍ഡിഗോ വിശദീകരണം നല്‍കിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ഭോഗ്ലെയുമായി സംസാരിച്ചതായും അനുഭവം ചോദിച്ചറിഞ്ഞതായും ഇന്‍ഡിഗോ അവകാശപ്പെടുന്നുണ്ട്. റണ്‍വേയിലെ തിരക്ക് കാരണം റിമോട്ട് ബേ ബോര്‍ഡിംഗ് ചിലപ്പോള്‍ അല്‍പ്പം കൂടുതല്‍ സമയം എടുത്തേക്കാമെന്നും ഇന്‍ഡിഗോ ചൂണ്ടിക്കാട്ടുന്നു.
Content Highlights: i will invite IndiGo people for dinner—and ask them to wait outside-Harsha Bhogle slams airline
Published: 24 Mar 2025, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented