ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായ മലയാളിയായ ഡോ. സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ മോദിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലക്ഷ്മി ആനന്ദ ബോസിനും മകന്‍ വാസുദേവ് ആനന്ദ ബോസിനും പേരമകന്‍ അദ്വൈര്‍ നായര്‍ക്കുമൊപ്പമെത്തിയാണ് മോദിയെ സന്ദര്‍ശിച്ചത്. 

To advertise here,

ആനന്ദ ബോസിനെയും കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബംഗാളില്‍ നടപ്പില്‍വരുത്താന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മോദിയുമായി ചര്‍ച്ച നടത്തി. 

പശ്ചിമബംഗാളിന്റെ പുതിയ ഗവര്‍ണറായി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസ് കഴിഞ്ഞ ബുധനാഴ്ചയാണ് ചുമതലയേറ്റത്.  മികച്ച ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരവേയായിരുന്നു ബംഗാള്‍ ഗവര്‍ണറായുള്ള നിയമനം.