കൊൽക്കത്ത: രാജ്ഭവൻ കരാർജീവനക്കാരി നൽകിയ മാനഭംഗപരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. ദൃശ്യങ്ങൾ കൈമാറാൻ രാജ്‌ഭവൻ വിസമ്മതിക്കുന്നെന്ന തെറ്റായ പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂർനീണ്ട ദൃശ്യങ്ങളാണ് രാജ്ഭവൻ ഹാളിൽ പ്രദർശിപ്പിച്ചത്.
നീല ജീൻസും ടോപ്പും ധരിച്ച സ്ത്രീ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാജ്ഭവൻ പരിസരത്ത് ധാരാളം പോലീസുകാരുമുണ്ട്. സ്ത്രീയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് ദൃശ്യങ്ങൾകണ്ട ഒരാൾ വ്യക്തമാക്കി.
Content Highlights: Bengal governor C V Ananda Bose shows CCTV footage of Raj Bhavan to common people
Published: 10 May 2024, 10:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented