ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ സോണിയ-രാജീവ് ബന്ധത്തെ കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് ബിജെപി നേതാവും അസ്സം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. പപ്പയുടെയും മമ്മയുടെയും സ്‌നേഹത്തെ കുറിച്ചുള്ള രാഹുൽ സംസാരിച്ചിരുന്നു. എന്നാൽ ഇത് സോണിയയെ അപമാനിക്കുന്ന തരത്തിലാണെന്നാണ് അദ്ദേഹം കുറിച്ചത്.

To advertise here,

ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ രാജീവ് ഗാന്ധിയുടെ മടിയിൽ സോണിയ ഇരിക്കുമെന്നായിരുന്നു രാഹുൽ പറഞ്ഞത്. എല്ലാവീടുകളിലും ഇത് സ്വാഭാവികമാണെന്നായിരുന്നു താൻ കരുതിയിരുന്നത്. സുഹൃത്തുക്കളുടെ വീടുകളിൽ പോകുമ്പോൾ അവരുടെ മാതാപിതാക്കൾ വ്യത്യസ്ത സീറ്റുകളിൽ ഇരിക്കുമ്പോൾ അതിൽ തനിക്ക് ആശ്ചര്യം തോന്നി എന്തുകൊണ്ടാണ് അമ്മ പാപ്പയുടെ മടിയിൽ ഇരിക്കാത്തത് എന്ന് താൻ ചോദിക്കുമായിരുന്നു. ഇതുകണ്ടാണ് തങ്ങൾ വളർന്നതെന്നുമാണ് രാഹുൽ പറഞ്ഞത്.

സോണിയയുടെയും രാജീവിന്റെയും ഹൃദയബന്ധത്തെ കുറിച്ച് രാഹുൽ പറയുന്ന പ്രസംഗത്തിലെ ഭാഗം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹിമാന്ത പരിഹാസവുമായി രംഗത്തുവന്നത്. 'സവിശേഷമായ ഒരു ദിവസത്തിൽ പോലും നിങ്ങളെ അപമാനിക്കുന്നതിൽ നിന്ന് മാറിനിൽക്കാൻ രാഹുലിന് കഴിഞ്ഞില്ലെന്ന് ഹിമന്ത കുറിച്ചു. ക്ഷമിക്കണം മാം, ജീവിതത്തിലെ ഇത്രയും സവിശേഷമായ ഒരു ദിവസത്തിൽ പോലും നിങ്ങൾക്ക് നേരിടേണ്ടി വന്ന ആ നാണക്കേടിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജ്യം ഇത് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. ഇനി നിങ്ങളും അത് തിരിച്ചറിയുമെന്ന് കരുതുന്നു. വീണ്ടും വീണ്ടും അവതരിപ്പിക്കാൻ മാത്രം കഴിവുള്ള ഒന്നല്ല ഈ 'ഉൽപ്പന്നം' എന്നാണ് അദ്ദേഹം കുറിച്ചത്.

സമൂഹമാധ്യമങ്ങളിലെ നിരവധി ബിജെപി-ആർഎസ്എസ് ഹാൻഡിലുകൾ രാഹുലിനെ പരിഹസിച്ച് രംഗത്തുവന്നിട്ടുണ്ട്.