പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഉദയാസ്തമയ ഉത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും അരങ്ങിൽ അടിയന്തിരവും അനുബന്ധ ചടങ്ങുകളും നടന്നു.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പ്രവാസി കൂട്ടായ്മ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. തുടർന്ന് നടന്ന യോഗം പെരുങ്കളിയാട്ട ആഘോഷക്കമ്മിറ്റി ചെയർമാൻ വേണുരാജ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ അമ്പു ഞെക്ലി അധ്യക്ഷനായി. അരവിന്ദൻ വല്യച്ചൻ, മുരളി കോമരം, ഗോപാലൻ കോമരം, കരുണൻ കോമരം, കരുണാകരൻ കോമരം, മോഹനൻ കോമരം എന്നിവർ ഉപഹാര വിതരണം നടത്തി. ഭാസ്കരൻ കണിയാമ്പാടി, രവി കളനാട്, കുഞ്ഞികൃഷ്ണൻ മുച്ചിലോട്ട്, കുമാരൻ കണിയാമ്പാടി, രാമകൃഷ്ണൻ കണിയാമ്പാടി, മനോജ് കരിപ്പോടി, വി. വി. കൃഷ്ണൻ, തമ്പാൻ ചേടിക്കുന്ന്, ഷൈന മുരളി, ജിതിൻചന്ദ്രൻ വെളുത്തോളി എന്നിവർ സംസാരിച്ചു.
Published: 18 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented