
വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടിയുടെ ഉള്‍വശം | ഫയല്‍ചിത്രം | ഫോട്ടോ: വി. രമേഷ്/ മാതൃഭൂമി
ചെന്നൈ: കന്യാകുമാരിയില്‍നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി സര്‍വീസ് ജനുവരിയില്‍ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാര്‍ക്ക് പ്രയോജനകരമാകും.
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ ഉപകരാര്‍ പ്രകാരം ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) 16 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഒരു തീവണ്ടിയാണ് കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് ഓടിക്കുക.
ഐസിഎഫില്‍ ഇതുവരെ വന്ദേഭാരതിന്റെ 95 ചെയര്‍കാര്‍ തീവണ്ടികള്‍ പുറത്തിറക്കിയിട്ടുണ്ട്. മികവുറ്റ സൗകര്യങ്ങളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതുമാണ് യാത്രക്കാരെ വന്ദേഭാരത് തീവണ്ടിയിലേക്ക് ആകര്‍ഷിക്കുന്നത്.
Content Highlights: New Vande Bharat Sleeper train connecting Kanyakumari, Chennai, & Bengaluru launching in January. Enjoy faster, comfortable travel. Book your tickets soon!
Published: 18 Nov 2025, 01:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented