പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി തീവണ്ടി (16844) ആറ്, എട്ട്, 10, 13, 15, 17, 22 തീയതികളിൽ പുഗലൂരിൽ സർവീസ് അവസാനിപ്പിക്കും.

To advertise here,

24, 27, 29, 31 നവംബർ മൂന്ന് തീയതികളിൽ കൊടുമുടി സ്റ്റേഷനിലും സർവീസ് നിർത്തും. പുഗലൂരിൽനിന്നും കൊടുമുടിയിൽനിന്നും തൃശ്ശിനാപ്പള്ളിവരെ ഈ ദിവസങ്ങളിൽ പ്രത്യേക തീവണ്ടി സർവീസ് ഉണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

ഷൊർണൂർ ജങ്ഷൻ-കോയമ്പത്തൂർ പാസഞ്ചർ (56604) അഞ്ച്, ആറ്, 10, 11, 13, 17 തീയതികളിൽ പോത്തനൂരിൽ സർവീസ് നിർത്തും. കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ പാസഞ്ചർ (56603) ഈ ദിവസങ്ങളിൽ വൈകീട്ട് 4.38-ന് പോത്തനൂരിൽനിന്നായിരിക്കും പുറപ്പെടുക.

എറണാകുളം-ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (16378) നാലിനും 15-നും കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി പോത്തനൂർവഴി ഓടും. നാല്, ഏഴ്, എട്ട്, 15 തീയതികളിൽ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും (13352) പോത്തനൂർ വഴിയാകും ഓടുക. കണ്ണൂർ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16306) 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.