ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. പതിനേഴ് തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ആറ് നില കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം തകർന്നത്. പ്രദേശത്ത് മുഴുവന്‍ വെള്ളക്കെട്ടും മണ്ണൊലിപ്പുമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്. പല റെസിഡന്‍ഷ്യല്‍ മേഖലകളിലും മുട്ടിന് മുകളില്‍ വെള്ളമുള്ളതായാണ് പറയുന്നത്. ഒറ്റപ്പെട്ടുപോയ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളേയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്.
കെട്ടിടം തകര്‍ന്നുവീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Content Highlights: Under-construction building collapses, several feared trapped in bengaluru
Published: 22 Oct 2024, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented