ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ലഭിച്ച വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ആരംഭിച്ച തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചത്.

To advertise here,

തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ ഇത് പിടിച്ചെടുത്തിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു പോലീസ് ഉദ്യോഗസ്ഥനും കരസേനാ ജവാനുമാണ് തീവ്രവാദികളുടെ വെടിവെപ്പില്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.