ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു.
നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ.
അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ ഇനിയും ടിവികെയ്ക്കൊപ്പം ചേർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൻതോതിൽ വിമർശനമാണ് ഇപിഎസിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്നത്.
ഇതിനിടെ, തമിഴ്നാട് രാഷ്ട്രീയത്തിൽ മറ്റൊരു മുന്നേറ്റവുമായി കെ. അണ്ണാമലൈ രംഗത്തെത്തി. ബിജെപിയിൽനിന്ന് രാജിവെച്ച അണ്ണാമലൈ കഴിഞ്ഞ ദിവസം പുതിയ സംഘർനടയ്ക്ക് രൂപം കൊടുത്തിരുന്നു. വി ദ ലീഡേഴ്സ് എന്ന സംഘടനയിൽ ഇതിനകം പതിമൂന്ന് ലക്ഷത്തോളം പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Mass exodus of AIADMK leaders to TVK following election defeats., Four former ministers joined TVK, weakening the EPS faction., Continued internal strife within AIADMK against EPS leadership., K Annamalai launches 'V The Leaders' movement with 1.3 million registrations.
Published: 06 Jun 2026, 03:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented