ചെന്നൈ: ഗവർണർ രാജേന്ദ്ര ആർലേക്കറുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ലോക്ഭവനിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. അതേസമയം, തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഫലംവന്ന് നാലാംദിവസവും തുടരുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായിട്ടും കേവലഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലാത്തതാണ് ടിവികെയെയും വിജയിനെയും കുഴക്കുന്നത്. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 പേരുടെ പിന്തുണ രേഖാമൂലം തെളിയിച്ചാൽമാത്രമേ സർക്കാർ രൂപവത്കരിക്കാൻ വിജയ്‌യിനെ ക്ഷണിക്കൂ എന്ന നിലപാടിലാണ് ഗവർണർ എന്നാണ് വിവരം.
അതേസമയം, ഗവർണറുടെ ഈ നിലപാടിനെതിരേ ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനാവശ്യമായ സംഖ്യ 118 ആണ്. അഞ്ച് സീറ്റുകളിൽ ജയിച്ച കോൺഗ്രസ് ഇതിനകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, സർക്കാർ രൂപവത്കരിക്കാനുള്ള അവസരം വിജയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുപ്പൂരിൽനിന്നുള്ള ടിവികെ അംഗങ്ങൾ ലോക്ഭവന് മുന്നിൽ പ്രതിഷേധം നടത്തി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കക്ഷിനില ഇങ്ങനെ
- ടിവികെ-108
- ഡിഎംകെ-59
- എഐഎഡിഎംകെ- 47
- പിഎംകെ-4
- മുസ്‌ലിം ലീഗ്-2
- സിപിഐ-2
- സിപിഎം-2
- ബിജെപി-1
- ഡിഎംഡികെ-1
- എഎംഎംകെ-1
Content Highlights: TVK party protests at Lok Bhavan demanding government formation rights for Vijay., Governor Arlekar insists on proof of 118-seat majority before inviting TVK., TVK holds 108 seats, falling short of the 118 required for a simple majority., AIADMK leader Edappadi K. Palaniswami scheduled to meet the Governor., Potential legal challenge expected from TVK in the Madras High Court.
Published: 07 May 2026, 03:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented