സ്വച്ഛ് ഭാരത് പദ്ധതി; ഒരേ മുറിയില്‍ രണ്ട് ക്ലോസറ്റ്,നിര്‍മിച്ച കരാറുകാരനെ തപ്പിയിറങ്ങി നാട്ടുകാര്‍


നെല്ലിയാളം നഗരസഭ ദേവാല ബസാറിൽ ആറുലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഒറ്റമുറിയിൽ രണ്ട് സജ്ജീകരണങ്ങളോടെയുള്ള ശൗചാലയം

ഗൂഡല്ലൂർ: ഈ ശൗചാലയത്തിൽ കയറിയാൽ എങ്ങനെ ഉപയോഗിക്കുമെന്നറിയാതെ മൊത്തത്തിൽ ‘കൺഫ്യൂഷനായി’പ്പോവും. ഉപയോഗിക്കാനാണോ കാഴ്ചയ്ക്കുണ്ടാക്കിയതാണോ എന്ന് ആളുകൾ സംശയിച്ചാലും തെറ്റില്ല. നെല്ലിയാളം നഗരസഭയിലെ ദേവാല ബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്താണ് ഒരുമുറിയിൽത്തന്നെ മറപോലുമില്ലാതെ രണ്ടുടോയ്‌ലെറ്റുകൾ ഒരുമിച്ച് പണിതത്.

വൃത്തിഹീനമായിരുന്നു ഇവിടത്തെ ശൗചാലയം. ദിനംപ്രതി ഒട്ടേറെ പേരെത്തുന്ന ടൗണിൽ പൊതുശൗചാലയം ഉപയോഗ്യമാക്കാൻ അവരൊത്തു പിടിച്ച് നിവേദനം നൽകി. യാത്രക്കാരും വ്യാപാരികളും ഡ്രൈവർമാരുമുൾപ്പെടെ എല്ലാവരും ഒപ്പിട്ടു നൽകി. ഇതനുസരിച്ച് നെല്ലിയാളം നഗരസഭ ശൗചാലയം നന്നാക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിൽപ്പെടുത്തി ആറ് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ടോയ്‌ലെറ്റ് പൂർത്തിയാക്കി ഉപയോഗത്തിന് തയ്യാറായി. എന്നാൽ, ആർക്കു തെറ്റിയതാണെന്നോ പദ്ധതിയിലിങ്ങനെയൊക്കെ ഉണ്ടായിരുന്നോ എന്നൊക്കെ അറിയാനുള്ള തത്രപ്പാടിലായി പിന്നെ ജനം. സംഗതി, രണ്ടുപേർക്ക് കയറാം. വാതിലില്ല, രണ്ടു ക്ലോസറ്റുകൾക്കിടയിൽ ഒരു ചെറിയ തടസ്സം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഇതെങ്ങനെ സംഭവിച്ചുവെന്ന് നഗരസഭാധികൃതർക്കുമറിയില്ല.ചിലർ ഇത് മൊബൈൽ ഫോണിൽ പകർത്തി. ഫോട്ടോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ കേന്ദ്രസർക്കാർ പണം പാഴാക്കുകയാണെന്ന് ആരോപണമുയർന്നുകഴിഞ്ഞു. ഒരേ മുറിയിൽ രണ്ടു ക്ലോസറ്റ്‌ സജ്ജീകരിച്ച കരാറുകാരനെ തപ്പിയിറങ്ങിയിട്ടുമുണ്ട് നാട്ടുകാർ.

നിർമിച്ച കരാറുകാരനും അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയെടുക്കണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്.

Content Highlights: Swachh Bharat Scheme; Two closets in the same room


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented