കോണ്‍ഗ്രസുകാര്‍ പോലും രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെന്നും ശമിക് ഭട്ടാചാര്യ പറഞ്ഞു

കൊൽക്കത്ത: വിവാദത്തിൽ പെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പിന്തുണച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യ. ബംഗാളിൽ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തിയതിന് ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ ബഹുമതിയെങ്കിലും നൽകി ആദരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ വോട്ടർമാർ ഭയമോ ഭീഷണിയോ ഇല്ലാതെ വോട്ട് ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലത്തിന് ശേഷമാണ് ഭീഷണിയില്ലാതെ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനിടെ കൊലപാതകങ്ങളൊന്നും ഉണ്ടായില്ല. ജനങ്ങൾക്ക് സമാധാനപരമായി വോട്ട് ചെയ്യാൻ കഴിഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന് പൊതുജന പിന്തുണ ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിർത്തി സംസ്ഥാനമായ പശ്ചിമ ബംഗാളിൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഗ്യാനേഷ് കുമാർ മുൻകൈയെടുത്തെന്നും ഭട്ടാചാര്യ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കാർ പോലും രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധിക്കുകയോ അദ്ദേഹത്തെ ഗൗരവമായി കാണുകയോ ചെയ്യുന്നില്ലെന്നും ഭട്ടാചാര്യ പരിഹസിച്ചു.
അതേസമയം, ജ്ഞാനേഷ് കുമാറിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജിയും കോൺഗ്രസ് ആവശ്യപ്പെടുന്നു.
കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടുമുതൽ സിജെപി രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ പ്രഖ്യാപിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
Content Highlights: West Bengal BJP President Samik Bhattacharya supported CEC Gyanesh Kumar amid protests, advocating at least a Padma Bhushan honor for him for managing peaceful elections and removing illegal voters in West Bengal.
Published: 25 Sept 2026, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented