ന്യൂഡൽഹി: ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പർശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീംകോടതി. ക്ലാസ്‌മുറി, ഹോസ്റ്റൽ, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെൽപ് ലൈൻ നമ്പർ പ്രദർശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചോ കുട്ടികൾ അറിയിച്ചാൽ ഉചിതമായി പ്രതികരിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടികളെ ചൂഷണംചെയ്യുന്നതിനെതിരേ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തുടർച്ചയായി ബോധവത്കരണം നടത്തണം. സൗജന്യ കൗൺസലിങ്, മാനസികപിന്തുണ, കുറ്റകൃത്യത്തിന് വിധേയമാകുന്നവർക്ക് ചികിത്സ തുടങ്ങിയവയും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടികൾക്കെതിരായ ലൈംഗികചൂഷണം തടയാനുള്ള 2024-ലെ ഉത്തരവ് പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്ന ഹർജിയിലെ വിധിയിലാണ് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശങ്ങൾ. സൈബറിടങ്ങളിൽനിന്ന് കുട്ടികളുടെ ലൈംഗികചൂഷണ ദൃശ്യങ്ങൾ കണ്ടെത്തി നീക്കണമെന്നും കഴിഞ്ഞദിവസത്തെ വിധിയിൽ സുപ്രീംകോടതി നിർദേശമിറക്കി.
Content Highlights: Mandatory sex education and good/bad touch lessons for children., Display child safety helpline numbers in schools, hostels, and computer labs.
Published: 19 Oct 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented