ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു. 

To advertise here,

കോൺഗ്രസ് കേരളാ ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിമർശനങ്ങൾ ശക്തമായതോടെ പിന്നീട് പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റുമായി തങ്ങൾക്ക് ബന്ധമില്ലായെന്ന് എഐസിസിയും കെപിസിസിയും വ്യക്തമാക്കിയിരുന്നു. എങ്കിൽ ആരാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്, ആരാണ് പോസ്റ്റ് പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ സണ്ണി ജോസഫ് വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. പരസ്യമായ ഖേദപ്രകടനം എന്തുകൊണ്ട് ഉണ്ടായില്ല എന്നതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വക്കീൽ നോട്ടീസിന് ഏഴു ദിവസത്തിനകം മറുപടി ലഭ്യമാക്കണമെന്നാണ് നിർദേശം.