ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട കനത്ത ചൂടിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ഇന്ന് രാവിലെവരെ ഡല്‍ഹിയിലെ കാലാവസ്ഥ. വൈകുന്നേരം ആയപ്പോഴേക്കും കനത്ത പൊടിക്കാറ്റും പേമാരിയും ഡല്‍ഹിയേയും പരിസരപ്രദേശങ്ങളേയും പൊതിഞ്ഞു.
വൈകുന്നേരം 7.45-നും 8.30-നും ഇടയില്‍ ഡല്‍ഹിയില്‍ മിക്കയിടങ്ങളിലും ശക്തമായ കാറ്റുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 41 മുതല്‍ 79 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹരിയാണയിലും പരിസരപ്രദേശങ്ങളിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഡല്‍ഹിയിലെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണമായത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. പെട്ടെന്നുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും പൊടിക്കാറ്റും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
Content Highlights: delhi sees dust storm thunder and heavy rain following extreme hot sudden weather change in delhi
Published: 21 May 2025, 10:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented