ഷിംല: ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിങ്ങിനിടെ റഷ്യൻ പൗരൻ ഹൈ ടെൻഷൻ വൈദ്യുതക്കമ്പികൾക്കിടയിൽ കുടുങ്ങി. മണ്ഡി ജില്ലയിലെ തണ്ടുവിൽ ഉച്ചയ്ക്കു ശേഷമാണ് സംഭവം. രണ്ടരമണിക്കൂറോളം കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ പിന്നീട് സുരക്ഷിതമായി താഴെയെത്തിച്ചു.

To advertise here,

നിലത്തുനിന്ന് 150 മീറ്റർ ഉയരത്തിലുള്ള വൈദ്യുത ലൈനിലാണ് അലെക്‌സി എന്ന റഷ്യക്കാരൻ കുടുങ്ങിയത്. 146 മീറ്റർ ഉയരമുള്ള ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് അലെക്‌സിയെ താഴെയിറക്കിയത്.

കാംഗ്ര ജില്ലയിലെ പ്രമുഖ പാരഗ്ലൈഡിങ് കേന്ദ്രമായ ബീർ ബില്ലിങ്ങിൽനിന്നാണ് അലെക്‌സി പാരാഗ്ലൈഡിങ് ആരംഭിച്ചത്. പറന്നുയർന്ന് അൽപ സമയത്തിനുശേഷം ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് പാരഗ്ലൈഡർമാർ അധികൃതരെ വിവരം അറിയിച്ചു. അധികൃതർ വൈദ്യുതി ലൈൻ വഴിയുള്ള പവർ സപ്ലൈ ഒാഫ് ചെയ്യുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. മുൻകരുതൽ എന്ന നിലയ്ക്ക് നിലത്ത് മെത്തകൾ വിരിക്കുകയും ചെയ്തിരുന്നു.