ന്യൂഡല്‍ഹി: പനി, ജലദോഷം എന്നിവയ്ക്ക് മരുന്നുവാങ്ങുന്നവരുടെ പേര് വിവരങ്ങള്‍ ശേഖരിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി വിവിധ സംസ്ഥാനങ്ങള്‍. തെലങ്കാന, ആന്ധ്രാപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പനി, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങാനെത്തുന്നവരുടെ പേര്, മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിക്കണമെന്നാണ് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഓരോ ദിവസത്തെയും പട്ടിക പരിശോധിച്ച് ഈ ആള്‍ക്കാരെ കണ്ടെത്തി കൊറോണ സാധ്യത പരിശോധിക്കണമെന്ന് ആന്ധ്രാപ്രദേശ്,തെലങ്കാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പനിക്കും ജലദോഷത്തിനുമായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഗുളികകള്‍ നിരവധി ആള്‍ക്കാര്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഈ ഗുളികകള്‍ കഴിക്കുന്നതിലൂടെ കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തടയുകയും ഇതിലൂടെ പരിശോധനയില്‍ നിന്നോ പതിനാല് ദിവസത്തെ ഹോം ക്വാറന്റൈനില്‍ നിന്നോ ഒഴിവാകുന്നതിന് വേണ്ടിയാണെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം നിരവധി പേര്‍ പനിക്കും ജലദോഷത്തിനുമെല്ലാം സ്വന്തമായി ശുശ്രൂഷ ചെയ്യുകയും ഇവര്‍ക്ക് പിന്നീട് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും തെലങ്കാന അധികൃതര്‍ വ്യക്തമാക്കുന്നു.
രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്ന് വാങ്ങാനെത്തുന്നവരുടെ വിവര ശേഖരണം നടത്തുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കാനായി മെഡിക്കല്‍ഷോപ്പ് ഉടമകളുടേയും ഫാര്‍മസിസ്റ്റുകളുടേയും യോഗം വിളിക്കാനും തെലങ്കാന സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനക്ക് വിധേയരാകണമെന്ന നിര്‍ദ്ദേശവും മെഡിക്കല്‍ ഷോപ്പില്‍ വരുന്നവര്‍ക്ക് നല്‍കണമെന്നും വ്യക്തമാക്കുന്നു.
പൂണെ പോലീസും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ രാത്രി എട്ട് മണിക്ക് വാട്‌സ്ആപ്പ് വഴി കൈമാറണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
ഓരോ ആഴ്ച തോറും വിവരങ്ങള്‍ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ ബീഹാര്‍ ആരോഗ്യവകുപ്പും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: state asks medical shop owners to keep records of those who buy tablets for cold and cough
Published: 19 Apr 2020, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented