മുംബൈ: അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യു കാർ മറ്റുവാഹനങ്ങളെ അപകടരമായി മറികടക്കുന്നതിനെ ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. കണ്ടുനിൽക്കുന്നവരെ ഞെട്ടിക്കുന്ന സംഭവം മുംബൈയിലെ വര്‍ലിയിലുള്ള തീരദേശ റോഡില്‍ തിങ്കളാഴ്ചയാണുണ്ടായത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

മറ്റ് വാഹനങ്ങളെ അമിതവേഗത്തിൽ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് ബി.എം.ഡബ്ല്യു ഡിവൈഡറില്‍ ഇടിച്ച് തകരുകയായിരുന്നു. വീഡിയോയില്‍ ഒരു വാഗണറിനെയും ടൊയോട്ട ഫോര്‍ച്യൂണറിനെയും ബി.എം.ഡബ്ല്യു ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം. തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

വാഹനം പൂർണമായും തകർന്നെങ്കിലും നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരേ വര്‍ളി പോലീസ് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞവര്‍ഷം തീരദേശ റോഡില്‍ ബി.എം.ഡബ്ല്യു കാര്‍ ഇടിച്ച് ഒരു നിര്‍മാണ തൊഴിലാളി മരിച്ചിരുന്നു. റോഡ് പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്‍പായിരുന്നു ഇത്.