പാറശ്ശാല: അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോട് കൂടി പാറശ്ശാലക്ക് സമീപം പരശുവയ്ക്കല്‍ കവലയിലാണ് അപകടമുണ്ടായത്. 

To advertise here,

പരിക്കേറ്റ പരശുവയ്ക്കല്‍ മലഞ്ചുറ്റ് സ്വദേശി ആകാശും , തമിഴ്‌നാട്  കുംഭകോണം സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മറ്റൊരു വാഹനത്തെ മറികടക്കുവാന്‍ ശ്രമിച്ച കാറിന്റെ പിന്നാലെ അമിതവേഗതയിലെത്തിയ ബൈക്ക് മറികടക്കുവാന്‍ ശ്രമിക്കവെ എതിര്‍ ദിശയില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ റോഡിലേക്ക് തെറിച്ച് വീണു. പരിക്കേറ്റ ഇരുവരെയും പ്രദേശവാസികള്‍ ആദ്യം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രയിലേക്കും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു.