
ദെഹ്‌റാദൂണ്‍: നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന ഉത്തരകാശിയിലെ സില്‍കാര ബെന്‍ഡ്-ബര്‍കോട് തുരങ്കത്തിന്റെ നിര്‍മ്മാണം തുടരുമെന്ന് അധികൃതര്‍. സുരക്ഷാ പരിശോധനയയും തകര്‍ന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയും കഴിഞ്ഞാല്‍ ഉടന്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നവംബര്‍ 12-നാണ് നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്. 17 ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് ഇവരെ പുറത്തെത്തിച്ചത്. 'സുരക്ഷാ പരിശോധന നടത്തും. അതിനിടയില്‍ തന്നെ അവശിഷ്ടങ്ങള്‍ നീക്കുകയും തകര്‍ന്ന തുരങ്കഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യും. ഇതിന് ശേഷം മതിയായ മുന്‍കരുതലുകള്‍ ഉണ്ടെന്ന് ഉറപ്പാക്കി തുരങ്കനിര്‍മ്മാണം പുനരാരംഭിക്കും.' -രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ചാര്‍ധാം പദ്ധതിയുടെ ഭാഗമായ തുരങ്കമാണ് സില്‍കാരയിലേത്. ദേശീയപാത 134-ല്‍ (പഴയ എന്‍.എച്ച്-94) ഉത്തരാഖണ്ഡിലെ സില്‍കാരയ്ക്കും ബര്‍കോടിനും ഇടയിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്.
4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ വാഹനങ്ങള്‍ക്ക് ഇരുദിശയിലും സഞ്ചരിക്കാന്‍ കഴിയും. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. സ്ഥലമേറ്റെടുക്കലും പുനരധിവാസവും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ചെലവ് 1383.78 കോടിയാകും. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന തുരങ്കം 2024 മെയ് 14-ന് തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് 12,000 കോടി രൂപയുടെ ചാര്‍ധാം പദ്ധതി. ഉത്തരാഖണ്ഡിലെ ചാര്‍ധാം എന്നറിയപ്പെടുന്ന കേദാര്‍നാഥ്, ബദ്‌രിനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാല് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയാണ് ഇത്.
Content Highlights: Silkyara tunnel construction to continue after safety audit and repair of broken structure.
Published: 29 Nov 2023, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented