
ന്യൂഡല്‍ഹി: തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിച്ചതില്‍ നന്ദിപറയാനാണ് താന്‍ തുരങ്കമുഖത്ത് നിര്‍മിച്ച താത്കാലിക ക്ഷേത്രത്തില്‍ പോയതെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അര്‍നോള്‍ഡ് ഡിക്‌സ്. കുടുങ്ങിയവരെ രക്ഷിച്ചാല്‍ അവിടെയെത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ തലവനായ ഓസ്‌ട്രേലിയക്കാരനാണ് അര്‍നോള്‍ഡ് ഡിക്‌സ്.
ക്രിസ്തുമസിന് മുമ്പ് 41 പേരേയും തിരച്ചെത്തിക്കുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഒരു പോറല്‍പോലും എല്‍ക്കില്ലെന്ന് താന്‍ ഉറപ്പുനല്‍കി. ഇപ്പോള്‍ ക്രിസ്തുമസ് നേരത്തെ വന്നിരിക്കുകയാണ്. മികച്ചൊരു ടീമായി പ്രവര്‍ത്തിച്ചു. ഏറ്റവും നല്ല എന്‍ജിനീയര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. വിജയകരമായ ഈ ദൗത്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും ഡിക്‌സ് പറഞ്ഞു.
തുരങ്കത്തിന്റെ പ്രവേശനദ്വാരത്തിന് മുന്‍വശമുള്ള താത്കാലികക്ഷേത്രത്തില്‍ ഡിക്‌സ് പ്രാര്‍ഥിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. തുടർന്നാണ് ഡിക്‌സ് വിശദീകരണവുമായി എത്തിയത്. തുരങ്കത്തില്‍ കുടുങ്ങിയ മക്കളെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരുരക്ഷിതാവെന്ന നിലയില്‍ തനിക്ക് അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Uttarakhand tunnel uttarkashi tunnel rescue temple arnold dix
Published: 29 Nov 2023, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented