
ദേഹ്റാദൂൺ: സിൽകാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച റാറ്റ് ഹോൾ മെെനേഴ്സിനെ ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വേണ്ട വിധത്തിൽ അംഗീകരിച്ചില്ലെന്ന് ആരോപണം. 50,000 രൂപ വീതമുള്ള ചെക്ക് നൽകി അവഗണിച്ചുവെന്നാണ് ഖനിത്തൊഴിലാളികളുടെ ആരോപണം.
തങ്ങളുടെയടുത്ത് സർക്കാരിന് ചിറ്റമ്മനയമാണെന്ന് തൊഴിലാളികൾ ആരോപിച്ചു. മനസ്സില്ലാമനസ്സോടെയാണ് തങ്ങൾ ചെക്കുകൾ സ്വീകരിച്ചത്. ചെക്കുകൾ മാറി പണം സ്വീകരിക്കാൻ തയ്യാറല്ലെന്നും ഇവർ അറിയിച്ചു.
ഡൽഹി ആസ്ഥാനമായ റോക്ക്‌വെൽ എന്റർപ്രൈസസായിരുന്നു അവസാനഘട്ട ഖനനം നടത്തിയത്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയിൽ നിന്നും ചെക്ക് സ്വീകരിക്കാൻ മെെനേഴ്സ് വിസമ്മതിച്ചിരുന്നതായി റോക്ക്‌വെൽ എന്റർപ്രൈസ് തലവൻ വഖീൽ ഹസൻ പറഞ്ഞു. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥരുടെ നിരന്തര അഭ്യർഥനകൾക്കും അവരുടെ ആശങ്കകൾ പരിഹരിക്കാമെന്ന ഉറപ്പിനും ശേഷം അവർ ചെക്ക് സ്വീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവർക്ക് സ്ഥിരമായൊരു ജോലി അല്ലാത്തപക്ഷം ഈ തൊഴിലിൽ നിന്നും പുറത്തുകടക്കാൻ സഹായകരമാകുന്ന ഒരു തുക. അല്ലാതെ ജീവിതകാലം മുഴുവൻ കുഴികൾ കുഴിച്ച് ജീവിക്കാനാവില്ലെന്നും വഖീൽ പറഞ്ഞു.
കല്‍ക്കരി ഖനനം ചെയ്തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോള്‍ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍, റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം നിലനില്‍ക്കെ തന്നെ അനധികൃതമായി റാറ്റ് മൈനിങ് സജീവമാണ്.
Content Highlights: Rat-hole miners hailed for Uttarakhand tunnel rescue refuse govt reward
Published: 23 Dec 2023, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented