ചെന്നൈ: തമിഴ്‌നാട് വൈദ്യുതി വിതരണ കോർപ്പറേഷൻ (ടാൻജെഡ്‌കൊ) നടപ്പു സാമ്പത്തിക വർഷം 4,060 കോടി രൂപയുടെ ലാഭം നേടി. സാമ്പത്തിക ബാധ്യതകൾ വർധിച്ചുവരുന്നതിനിടയിലാണ് വൈദ്യുതി വകുപ്പ് വരുമാന നേട്ടത്തിലേക്കു കൂടി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 2,073 കോടി രൂപയായിരുന്നു ലാഭം. ഒറ്റ വർഷത്തിനിടയിലാണ് ലാഭം ഇരട്ടിയായി വർധിച്ചത്. അതേസമയം 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് വൈദ്യുതി വകുപ്പിന്റെ മൊത്തം കടബാധ്യത 1.07 ലക്ഷം കോടി യാണ്. കമ്പനിയുടെ സാമ്പത്തിക ചെലവുകൾ 21.4 ശതമാനം ഗണ്യമായി വർധിച്ചു. 2024-’25 സാമ്പത്തിക വർഷത്തിൽ 10,517 കോടി രൂപയുണ്ടായിരുന്ന സാമ്പത്തികച്ചെലവ് 2025-’26 ൽ ഇതേ കാലയളവിൽ 12,770 കോടി രൂപയായി ഉയർന്നു. വൈദ്യുതി ബോർഡിന്റെ മൊത്തവരുമാനം 1,02,037 രൂപയായി ഉയർന്നിട്ടുണ്ട്. വൈദ്യുതി സംഭരണ ചെലവ് 75,960 കോടി രൂപയിൽ നിന്ന് 72,348 കോടി രൂപയായി കുറഞ്ഞതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Content Highlights: TANGEDCO achieved a net profit of ₹4,060 crore in the current fiscal year, doubling from the previous year's ₹2,073 crore., Total debt stands at ₹1.07 lakh crore as of March 31, 2026., Financial expenses increased by 21.4% to reach ₹12,770 crore., Power procurement costs decreased from ₹75,960 crore to ₹72,348 crore.
Published: 23 Nov 2026, 08:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented