ന്യുഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍. ട്വിറ്ററിലൂടെയാണ് ബാദലിന്റെ പരിഹാസം. 

To advertise here,

ബിജെപി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്, എസ്എഡി (സംയുക്ത്) എന്നീ പാര്‍ട്ടികളെ 'അസ്തിത്വമില്ലാത്ത' പാര്‍ട്ടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പൂജ്യവും പൂജ്യവും എത്ര തവണ കൂട്ടിയാലും പൂജ്യം തന്നെയാണ് ലഭിക്കുകയെന്നും ബാദല്‍ പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഇവരെ അധികാരത്തിലെത്തിക്കില്ലെന്നും ബാദല്‍ പറയുന്നു. 

ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായയിരുന്നു ശിരോമണി അകാലി ദള്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് 2020-ലാണ് അകാലി ദള്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്.

Content Highlights: shiromani akalidal mocks bjp led alliance in punjab elections