ചണ്ഡീഗഢ്:  മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌ദേവ് സിങ് ദിൻഡ്സ (89) അന്തരിച്ചു. മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

To advertise here,

പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന സുഖ്‌ദേവ് സിങ് സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും ദീര്‍ഘകാലം അംഗമായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, കായികം ഉള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

സുഖ്‌ദേവ് സിങ്ങിന്റെ മകനായ പര്‍മിന്ദര്‍ സിങ് ദിൻഡ്സയും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ്. അകാലിദള്‍ നയിച്ച മുന്‍ പഞ്ചാബ് സര്‍ക്കാരില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു പര്‍മിന്ദര്‍ സിങ്.