ലഖ്‌നൗ: തബ്‌ലീഗി ജമാഅത്തിന്റെ നിരോധനം ആവശ്യപ്പെട്ട് ഷിയ പുരോഹിതന്‍മാര്‍. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിനു ശേഷം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് വിവിധ ഭാഗങ്ങളില്‍നിന്ന് തബ്‌ലീഗിനെതിരേ പ്രതിഷേധം കനക്കുന്നത്.
തബ്‌ലീഗി ജമാഅത്തിനെ ഭീകരവാദ സംഘടനയെന്നാണ് യുപിയിലെ വഖഫ് മന്ത്രി മൊഹ്സിന്‍ റാസ വിശേഷിപ്പിച്ചത്. സംഘടന ചാവേറുകളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഷിയ വഖഫ് ബോര്‍ഡ് തലവന്‍ വസീം റിസ്‌വിയും ആരോപിച്ചു. ഇരുനേതാക്കളും ആവശ്യപ്പെടുന്നത് തബ്‌ലീഗി ജമാഅത്തിന്റെ നിരോധനമാണ്.
'കൊറോണക്കെതിരേ രാജ്യം മുഴുവന്‍ പോരാടുമ്പോള്‍ സമ്മേളനം നടത്താന്‍ അവര്‍ സര്‍ക്കാര്‍ ഉത്തരവുപോലും മുഖവിലക്കെടുത്തില്ല. സംഘടനക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ഫണ്ടുകളും പരിശോധിച്ച് നിയമനടപടികളെടുക്കേണ്ടതുണ്ട്', യുപി മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു.
നിസാമുദ്ദീന്‍ മര്‍ക്കസ് തബ്‌ലീഗി ജമാഅത്ത് കണ്‍വീനര്‍ മൗലാന സയീദിന്റെ പ്രസ്താവന സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് യുപി ന്യൂനപക്ഷ കമ്മീഷന്‍ അംഗം സര്‍ദാര്‍ പര്‍വീന്ദര്‍ സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
അമ്പതിലധികം പേര്‍ ഒത്തുകൂടുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെ മറികടന്നാണ് സമ്മേളനം നടത്തിയത്. അതിനാല്‍ സംഘടനയെ നിരോധിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: Shia leaders demand national ban on Tablighi Jamaat after rise in Corona cases
Published: 03 Apr 2020, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented