ന്യൂഡൽഹി: ബിജെപി വിടാനുള്ള സാഹചര്യം വിശദീകരിച്ച് ബിജെപി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. സാമ്പത്തിക പ്രശ്‌നമാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ അവരുടെ വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ലെന്നും സ്വന്തം നിലനിൽപ്പിനായി മറ്റുവഴികൾ തേടേണ്ടതുണ്ടെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ദേശീയ ടെലിവിഷൻ ചാനലുകളിൽ ബിജെപിയുടെ മുഖമായ ഷെഹ്‌സാദ് തിങ്കളാഴ്ചയാണ് ബിജെപിയിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
എനിക്ക് വീട്ടുവാടക കൊടുക്കേണ്ടതുണ്ട്. ഞാൻ ബിജെപിക്കാരനായതുകൊണ്ട് വീട്ടുടമസ്ഥൻ എനിക്ക് സൗജന്യമൊന്നും നൽകില്ല. എല്ലാമാസവും ഒന്നാംതീയതിതന്നെ അദ്ദേഹം വാടക ചോദിക്കും. പ്രവർത്തകർക്ക് രാഷ്ട്രീയപാർട്ടികൾ ശമ്പളം കൊടുക്കുന്നില്ല, ഷെഹ്‌സാദ് പറഞ്ഞു.
പാർട്ടിയിൽനിന്ന് രാജിവെച്ചെങ്കിലും ബിജെപി ആശയങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകളോടും പ്രതിബദ്ധത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെയോ മറ്റാരെയെങ്കിലുമോ നിലനിർത്തൽ അല്ല ബിജെപിയുടെ പണി. പാർട്ടിയിൽ ചേരുന്നത് തൊഴിലായി അല്ല. പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടരായാണ് അണിയായി മാറുന്നത്. താനിപ്പോഴും അങ്ങനെയൊരു അണിയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജി പെട്ടെന്നുള്ള തീരുമാനമല്ലെന്നും 2024 മുതൽ താൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പൂനവാല വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്ക് മുമ്പ് താൻ രാജിസന്നദ്ധത അറിയിച്ചപ്പോൾ പാർട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ ബന്ധപ്പെടേണ്ടവർ ജൂലൈ 30-ന് തന്നെ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അതിനുമുമുമ്പ്, എനിക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് ഞാൻ സൂചിപ്പിച്ചപ്പോൾ എങ്ങനെ സഹായം നൽകാനാകും എന്ന് കണ്ടെത്താൻ അവർ പരമാവധി ശ്രമിച്ചിരുന്നു. ബിജെപി എനിക്ക് തൊഴിൽ അവസരമല്ല. ബിജെപി എനിക്ക് ആശയപരമായ ഒരു അവസരമാണ്. ബിജെപിയുടെ ആശയത്തോടോ മോദിജിയുടെ കാഴ്ചപ്പാടുകളോടോ പ്രതിബദ്ധത പുലർത്താൻ ഞാൻ ബിജെപിയിൽ ഒരു സ്ഥാനത്തിരിക്കേണ്ടതില്ലെന്നും ഷെഹ്‌സാദ് പറഞ്ഞു.
കോൺഗ്രസ് വിട്ട് 2021-ലാണ് ഷെഹ്‌സാദ് ബിജെപിയിൽ ചേർന്നത്. മിക്ക രാഷ്ട്രീയക്കാരും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരോ അല്ലെങ്കിൽ ആരുടെയെങ്കിലും മകനോ ആയിരിക്കും. താൻ ഇതിൽ രണ്ടിലും ഉൾപ്പെടാത്തതിനാൽ ജീവിക്കാൻ മറ്റുവഴികൾ കണ്ടെത്തേണ്ടിവന്നുവെന്നാണ് കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചത്.
Content Highlights: Shehzad Poonawalla resigned from BJP due to financial struggles and inability to pay rent., He clarified that political parties do not pay salaries to their spokespersons., Despite leaving the party, he remains committed to BJP's ideology and PM Narendra Modi's vision., He stated the resignation was not a sudden decision and he had been contemplating it since 2024.
Published: 19 Aug 2026, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented