പാലക്കാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി സംസ്ഥാനത്തും പ്രതിഷേധം. പാലക്കാട് നടന്ന എസ്.എഫ്.ഐ. സമരം സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
എസ്.എഫ്.ഐ. സംസ്ഥാനാധ്യക്ഷൻ എം. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് പ്രതിഷേധക്കാർ മതില് ചാടി കടക്കുകയായിരുന്നു. പോലീസുകാർ എസ്.എഫ്.ഐ. പ്രവർത്തകരെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്തു മാറ്റി. റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.
പോലീസിനെ കൈകാര്യം ചെയ്തിട്ടില്ല. സമാധാനപരമായ സമരം ചെയ്യാനാണ് തങ്ങൾ വന്നത്. ഒരു നാശനഷ്ടവും ഉണ്ടാക്കില്ലെന്നും എസ്.എഫ്.ഐ. നേതാവ് ശിവപ്രസാദ് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് പ്രവർത്തിക്കുന്നതെന്നും ഡൽഹി മാതൃകയിൽ കേരളാ പോലീസും വിദ്യാർഥികളെ കൈയേറ്റം ചെയ്യുന്നെന്നും ശിവപ്രസാദ് ആരോപിച്ചു. കേരളത്തിലും അടിയന്തരാവസ്ഥയാണോ എന്നും ശിവപ്രസാദ് ചോദിച്ചു. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ. സമരവും സംഘർഷത്തിൽ കലാശിച്ചു.
Content Highlights: SFI held a protest march toward Palakkad town railway station against Gyanesh Kumar., Protest led by SFI state president M. Sivaprasad turned violent with police clashes., Activists jumped the railway station wall, leading to police custody and scuffles., Sivaprasad accused the Kerala police of acting under Amit Shah's instructions and questioned if there is an emergency in the state.
Published: 11 Oct 2026, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented