ദെഹ്റാദൂൺ: ഹരിദ്വാറിലെ ​ഗം​ഗയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിച്ച് ഉത്തരാഖണ്ഡ് എസ്.ഡി.ആർ.എഫ് സംഘം. രണ്ട് ഉദ്യോ​ഗസ്ഥർ ചേർന്ന് ഒഴുക്കിൽപ്പെട്ട വ്യക്തിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 

To advertise here,

ശക്തമായ ഒഴുക്കിൽപ്പെട്ട് ഇയാൾ ഒഴുകിപോകുന്നതും എസ്.ഡി.ആർ.എഫ് ഉദ്യോ​ഗസ്ഥൻ നീന്തിചെന്ന് ഇയാളെ രക്ഷിക്കുന്നതുമാണ് വീഡിയോയിൽ. തുടർന്ന് നദിക്കരയിലേക്ക് ഇയാളെ പിടിച്ചുകയറ്റുന്നു. 

എസ്.ഡി.ആർ.എഫ് ജവാൻ ആഷിഖ് അലിയാണ് മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ചത്. ജീവൻ രക്ഷിച്ച ജവാന്റെ പ്രവൃത്തിയിൽ നന്ദിയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.